Sujith Vaassudev #cinematographer #L #Lucifer #Exclusive interview
നിറയെ സർപ്രൈസുകളാണ്
ലൂസിഫറിൽ: സുജിത് വാസുദേവ്
“ലൂസിഫറിന്‍റെ ചിത്രീകരണം തുടങ്ങിയ സമയത്തു തന്നെ ഇതൊരു പൊളിറ്റക്കൽ ത്രില്ലറാണെന്നു പലരും പറയുന്നതു ഞങ്ങൾ തന്നെ കേട്ടിട്ടുണ്ട്. പലരും നേരിട്ടു ചോദിച്ചിട്ടുമുണ്ട്. അവരോട് അല്ല എന്നു പറഞ്ഞിട്ടില്ല എന്നേയുള്ളൂ. ഇപ്പോൾ വാസ്തവം വെളിപ്പെടുത്താൻ പറ്റിയ സമയമാണ്. ഇതൊരു പൊളിറ്റക്കൽ ത്രില്ലറല്ല, ഒരു ഫാമിലി ഡ്രാമയാണ്; രാഷ്‌ട്രീയ പശ്ചാത്തലത്തിൽ പറയുന്ന ഫാമിലി ഡ്രാമ. ഇതിനകത്ത് നല്ല ഒരു ജീവിതവും മറ്റു കാര്യങ്ങളും പറയുന്നുണ്ട്. പൊളിറ്റിക്സ് അതിന്‍റെ പശ്ചാത്തലമാണ്. ഇതിൽ വേറൊരുതരം പൊളിറ്റിക്സാണു പറയുന്നത്. ഇതുവരെ കണ്ടുമറന്ന സാധാരണ രാഷ്ട്രീയമല്ല പറയുന്നത്.
ഇതുവരെ അധികമാരും പരാമർശിച്ചു കേട്ടിട്ടില്ലാത്ത രാഷ്‌ട്രീയത്തിന്‍റെ വേറൊരു മുഖമാണ് ഇതിന്‍റെ പശ്ചാത്തലം. കൂടുതൽ വിശദാംശങ്ങൾ ഇപ്പോൾ വെളിപ്പെടുത്തുന്നില്ല; കാരണം അതു നമ്മുടെ സിനിമയെ ബാധിക്കും. അതു കണ്ടു തന്നെ ആസ്വദിക്കുക...” മോഹൻലാൽ - പൃഥിരാജ് - മുരളിഗോപി - ആന്‍റണി പെരുന്പാവൂർ കൂട്ടുകെട്ടിൽ രൂപപ്പെട്ട ‘ലൂസിഫറി’ന്‍റെ ഛായാഗ്രഹണം നിർവഹിച്ച സുജിത് വാസുദേവ് സംസാരിക്കുന്നു...
ലൂസിഫറിന്‍റെ സിനിമാറ്റോഗ്രാഫറായി പൃഥ്വിരാജ് എന്ന സംവിധായകനൊപ്പം. ആ അനുഭവത്തെക്കുറിച്ച്...?
‘എപ്പോഴെങ്കിലും ഞാൻ ഒരു സിനിമ സംവിധാനം ചെയ്യുകയാണെങ്കിൽ അന്നു ഞാൻ വിളിക്കും, എന്‍റെ കൂടെ വരണേ’ എന്ന് മോളി ആന്‍റി റോക്സ് എന്ന സിനിമ ചെയ്യുന്പോൾത്തന്നെ രാജു എന്നോടു പറഞ്ഞിരുന്നു. രാജു അന്നു പറഞ്ഞ വാക്ക് യാഥാർഥ്യമായി എന്നുള്ളതാണ് എന്‍റെ ഏറ്റവും വലിയ സന്തോഷം. ഇത്രത്തോളം വലിയ ഒരു പ്രോജക്ടിന്‍റെ ഭാഗമാകാനായി എന്നതു ഭാഗ്യമെന്നു കരുതുന്നു.
എല്ലാവരും ഏറെ പ്രതീക്ഷകളോടെ കാണാൻ ആഗ്രഹിക്കുന്ന ഒരു സിനിമയാണിത്. അതിന്‍റെ ഭാഗമാകാനായി എന്നതു ചില്ലറക്കാര്യമല്ല. അതിലുപരി ഞാനും രാജുവും തമ്മിൽ ഒരു പ്രത്യേകതരം സൗഹൃദമുണ്ട്, പ്രഫഷണൽ അടുപ്പമുണ്ട്. ഇതു രണ്ടും ഈ സിനിമയിൽ എനിക്ക് ഏറെ പോസിറ്റീവ് ഘടകങ്ങളാണ്. അത് ഈ സിനിമ ചെയ്യാൻ എനിക്ക് ഏറെ സഹായകമായിട്ടുണ്ട്. ഒരു നോട്ടത്തിൽ തന്നെ എന്തു മാറ്റമാണ് വേണ്ടതെന്ന് പരസ്പരം അറിയാനുള്ള ഒരവസ്ഥയുണ്ട് ഞങ്ങൾ തമ്മിൽ.
രാജുവിന്‍റെ ഡിറക്ടോറിയൽ കപ്പാസിറ്റി എത്രത്തോളമാണെന്നത് എനിക്ക് ഒരുപാടു നേരത്തേ തന്നെ അറിയാവുന്ന കാര്യമാണ്. അതിനാൽ, എനിക്ക് അതിൽ വലിയ സർപ്രൈസില്ല. കാരണം, രാജുവിന്‍റെ ടേസ്റ്റ് എനിക്കറിയാം. രാജു ഇങ്ങനെയാണ് ആലോചിക്കാൻ സാധ്യതയുള്ളതെന്ന് അറിയാം. ഇങ്ങനെയൊരു സിനിമയേ ചെയ്യുകയുള്ളൂ എന്നറിയാം. രണ്ട് സൂപ്പർ സ്റ്റാറുകൾക്കൊപ്പം - ആക്ടർ എന്ന നിലയിൽ ഒരു ഭാഗത്ത് മോഹൻലാൽ, സംവിധായകൻ എന്ന നിലയിൽ മറുഭാഗത്ത് പൃഥിരാജ് - കേരളമാകെ ഉറ്റു നോക്കുന്ന ഒരു സിനിമയിൽ എനിക്കു വർക്ക് ചെയ്യാൻ പറ്റുന്നു എന്നതാണ് എന്‍റെ ചാരിതാർഥ്യം.
പൃഥ്വി എന്ന സംവിധായകനുമായി പ്രഫഷണലി തർക്കങ്ങൾ ഉണ്ടായിട്ടുണ്ടോ.....?
സിനിമയാകുന്പോൾ തീർച്ചയായും അതൊക്കെ ഉണ്ടായേ പറ്റൂ എന്നു വിശ്വസിക്കുന്ന ഒരാളാണു ഞാൻ. ഒരാളുടെ അഭിപ്രായം മാത്രമല്ലല്ലോ ഒരു സിനിമ. അതൊരു കൂട്ടായ്മയാണ്. ആരു പറഞ്ഞാലും കേൾക്കാത്ത ചിലരുണ്ടാവാം. അവരെങ്ങനെയാണു സിനിമ ആസ്വദിക്കുന്നതെന്ന് എനിക്കറിയില്ല. പക്ഷേ, രാജുവിന് ഒരു സ്റ്റാൻഡ് ഉണ്ട്. പക്ഷേ, വേറെ ആര് എന്തു നല്ലതു പറഞ്ഞാലും അത് സ്വീകരിക്കാനും പ്രാവർത്തികമാക്കാനും ആഗ്രഹിക്കുന്ന ഒരു വ്യക്തിത്വമാണു രാജുവിനുള്ളത്.
ലൂസിഫർ ക്രൂവിൽ അസോസിയേറ്റ് ഡയറക്ടേഴ്സ്, അസിസ്റ്റന്‍റ് ഡയറക്ടേഴ്സ് ഉൾപ്പടെ മിക്കവരും ‘അനാർക്കലി’യിൽ ഒന്നിച്ചു വർക്ക് ചെയ്തവരാണ്. അതുകൊണ്ടുതന്നെ എല്ലാവരും തമ്മിൽ തുടക്കം മുതൽതന്നെ നല്ലതരത്തിലുള്ള ഒരു ബോണ്ടിംഗ് രൂപപ്പെട്ടിരുന്നു. വാവ എന്ന ചീഫ് അസോസിയേറ്റ്, ജയൻ നന്പ്യാർ, റെനിത്ത് തുടങ്ങിയവർ ഉൾപ്പെട്ട മികച്ച ഒരു ടീം പൃഥ്വിക്കൊപ്പമുണ്ടായിരുന്നു. എനിക്കൊപ്പം വർക്ക് ചെയ്യുന്ന രവി, ചിക്കു തുടങ്ങിയവരും മുന്പ് രാജുവിനൊപ്പം വർക്ക് ചെയ്തിട്ടുണ്ട്. അങ്ങനെ എല്ലാവരും പരസ്പരം അറിയാവുന്നവരും ഒരു കുടുംബത്തിലെ അംഗങ്ങളെന്നപോലെ വർക്ക് ചെയ്യാനാകുന്നവരും ആയതിനാൽ ലൂസിഫർ സെറ്റിൽ വലിയ പ്രശ്നങ്ങളോ തർക്കങ്ങളോ ഒന്നും ഉണ്ടായിട്ടില്ല.
സീൻ തുടങ്ങുന്നതിനു മുന്പ് മൊത്തം ടീമിനോടും ഓരോ കാര്യവും വിശദീകരിച്ചു തന്നെ രാജു പറയുന്നുണ്ടാവും. അതിനുശേഷം ആർക്കും അതിൽ അഭിപ്രായം പറയാം. അഭിപ്രായം നല്ലതാണെങ്കിൽ സ്വീകരിക്കും. ആ സിറ്റ്വേഷന് അതു ചേരില്ല എങ്കിൽ അങ്ങനെയല്ല താൻ ഉദ്ദേശിച്ചതെന്നു പറയും. രാജുവിന്‍റെ ഈ രീതി എല്ലാവർക്കും ഏറെ കംഫർട്ടായിരുന്നു.
ഇത്രയും വലിയ ഒരു കാൻവാസിൽ ഒരു പടം വർക്ക് ചെയ്യുന്പോൾ ചിലർക്കു ടെൻഷനുണ്ടാവാം. ചിലർ അതു പുറത്തു കാണിക്കാം. ചിലരോടു ദേഷ്യപ്പെടാം, ദേഷ്യപ്പെടാതിരിക്കാം. ചിരിച്ചു പെരുമാറാം...എപ്പോഴും എല്ലാവരും ഒരേ മൂഡിലായിരിക്കില്ലല്ലോ വർക്ക് ചെയ്യുന്നത്. അതൊക്കെ ആ സമയത്തെ ടെൻഷനും മൂഡും പോലെയിരിക്കും. പക്ഷേ, അതൊന്നും വാസ്തവത്തിൽ ഒരു സിനിമയുടെ വർക്കിനെയോ വ്യക്തിബന്ധങ്ങളെയോ ബാധിക്കുന്ന കാര്യമേയല്ല.
മൂവായിരവും നാലായിരവും ആളുകളെ വച്ച് ചെയ്ത മാസ് സീനുകൾ പലതുണ്ടല്ലോ ലൂസിഫറിൽ. അത്തരം സീനുകൾ വർക്കൗട്ട് ആക്കാൻ സംവിധായകനും സിനിമാറ്റോഗ്രഫറും തമ്മിൽ നല്ല രീതിയിലുള്ള കെമിസ്ട്രി വളരെ പ്രധാനമല്ലേ...?
നാലു പേരു വന്നാലും നാല്പതു പേരു വന്നാലും നാലായിരം പേരു വന്നാലും നമ്മളെടുക്കുന്ന എഫേർട്ടിനു ചെറിയ മാറ്റങ്ങളേ വേണ്ടിവരുന്നുള്ളൂ. എന്നാലും അതിനകത്ത് എല്ലാവരും കൂടി ചേർന്ന ഒരു കൂട്ടായ്മ അവശ്യമാണ്. അതിൽ ഒരാൾ അങ്ങോട്ടു മാറിനിന്ന് ഇത്തിരി വളഞ്ഞവഴിക്കാണെങ്കിൽ ഇക്കാര്യങ്ങളെല്ലാം കൃത്യസമയത്തു നടന്നുവെന്നു വരില്ല. നേരത്തേ അറിയാവുന്ന വ്യക്തികളായതുകൊണ്ടുതന്നെ ഇന്നയാൾ ഇന്നതു ചെയ്യണമെന്നില്ല. എല്ലാവരും എല്ലാം ചെയ്യുന്നു എന്നതിൽ ഒരു ഹെൽത്തി റിലേഷൻ ഉണ്ടായിരുന്നു. അത് ഈ സിനിമയുടെ മേക്കിംഗിൽ വലിയ ഗുണം ചെയ്തിട്ടുണ്ട്. അതിനാൽ മാസ് സീനുകൾ ചെയ്യുന്നതിൽ പേടിയുണ്ടായിരുന്നില്ല. നാലു പേരു വന്നാലും നാല്പതു പേരു വന്നാലും നാലായിരം പേരു വന്നാലും ചങ്കുറപ്പോടെ നമ്മൾ നേരിടും എന്ന കാര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടായിരുന്നു.
ആന്‍റണി പെരുന്പാവൂർ എന്ന നിർമാതാവിന്‍റെ സപ്പോർട്ട്....?
‘ലൂസിഫർ’ എന്ന ഹെവി വർക്ക് അദ്ദേഹം ചെയ്യാൻ തീരുമാനിച്ചതു തന്നെ വലിയ കാര്യമാണ്. എല്ലാ റിസ്കും ഏറ്റെടുത്ത് ഏറെ പ്രത്യേകതകൾ ഉള്ള ഈ സ്ക്രിപ്റ്റ് സിനിമയായി കാണണം എന്നു അദ്ദേഹം താത്പര്യമെടുത്തത് മോഹൻലാൽ ഫാൻ എന്നുള്ളതിലുപരി അങ്ങനെ ഒരാഗ്രഹം ആന്‍റണിച്ചേട്ടനും ഉള്ളതുകൊണ്ടുകൂടിയായിരുന്നു.
പൃഥ്വിരാജ് എന്ന സംവിധായകൻ. പൃഥ്വിരാജ് എന്ന നടൻ. രണ്ടും ഒരു സിനിമയിൽ സംഭവിക്കുകയാണ്. ലൂസിഫറിൽ താൻ സയിദ് മസൂദ് എന്ന കഥാ പാത്രത്തെ അവതരിപ്പിക്കുന്ന കാര്യം പൃഥ്വി തന്നെ കാരക്ടർ പോസ്റ്ററിലൂടെ ഫേസ്ബുക്കിൽ വെളിപ്പെടുത്തിയിരുന്നല്ലോ. ലൂസിഫറിൽ ഗസ്റ്റ് വേഷമാണോ പൃഥ്വി ചെയ്യുന്നത്....?
ഗസ്റ്റ് വേഷമല്ല, പരമപ്രധാനമായ റോളാണു ചെയ്യുന്നത്. കഥാപരമായി പ്രാധാന്യമുള്ള ഒരു സ്ഥലത്താണ് ആ കഥാപാത്രത്തിന്‍റെ എൻട്രി. ആ കഥാപാത്രത്തിന്‍റെ വിവരങ്ങൾ ഞാൻ ഇപ്പോൾ വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. അതു സിനിമ കാണുന്പോൾ മനസിലാക്കേണ്ടതാണ്. രാജു ഈ സിനിമയിൽ അഭിനയിക്കുന്ന കാര്യം എല്ലാവരും സ്വീകരിച്ചു എന്നുള്ളതു സന്തോഷമുള്ള കാര്യമാണ്.
ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലാത്ത ധാരാളം സർപ്രൈസുകൾ ലൂസിഫറിൽ ഉണ്ടെന്നു തോന്നുന്നു....?
ഒരുപാടുണ്ട്. അങ്ങനെയുള്ള സർപ്രൈസുകൾ സിനിമയ്ക്കു നല്ലതാണെന്നാണ് എന്‍റെ കാഴ്ചപ്പാട്. കച്ചവട സിനിമ കാണുന്ന ഒരു പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം അവർ ധരിച്ചുവയ്ക്കാത്ത ചില കാര്യങ്ങൾ വെളിപ്പെടുത്തപ്പെടുന്പോഴാണ് അവർക്കു സർപ്രൈസ് ഉണ്ടാകുന്നത്. അങ്ങനെയുള്ള ഒരുപാടു സർപ്രൈസുകൾ ഈ സിനിമയിലുണ്ട്.
സിനിമ റിലീസാകുന്നതിനു മുന്പ് പുറത്തു പ്രചരിക്കുന്നതൊന്നുമല്ല ശരിക്കും ഇതിന്‍റെ കഥ എന്നുള്ളത് സിനിമ കണ്ടുകഴിയുന്പോൾ മനസിലാവും. ഇന്നതാണു ലൂസിഫർ എന്ന മട്ടിൽ ഒരുപാടു കഥകൾ പുറത്തുകേൾക്കുന്നുണ്ട്. അതിൽ വർക്ക് ചെയ്ത ഞങ്ങൾ ടെക്നീഷന്മാർ എല്ലാവരും അതെല്ലാം വായിക്കാറുണ്ട്. അതെല്ലാം വലിയ രസമാണ്. ഈ കഥകളെല്ലാം ഇപ്പോൾ സമയം പോക്കാനുള്ള ഉപാധിയെന്ന തരത്തിൽ മാത്രമാണ് ഞങ്ങൾ കാണുന്നത്. അതിൽ കാര്യമൊന്നുമില്ല എന്നേ പറയാനുള്ളൂ.
ഒരു പ്രമുഖ രാഷ്‌ട്രീയ നേതാവ് കൊല്ലപ്പെടുകയും സ്റ്റീഫൻ നെടുന്പള്ളി പിൻഗാമിയായി വരുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ലൂസിഫർ എന്നാണു പൊതുവേയുള്ള ധാരണ...?
ഇത്തരം കഥകളെല്ലാം ഏറെ രസകരമാണ്. പുതിയ പുതിയ കഥകൾ ഉണ്ടായിക്കൊണ്ടിരിക്കുകയുമാണ്. പക്ഷേ, അതൊന്നുമല്ല ലൂസിഫർ. സസ്പെൻസ് പുറത്തുവിടാതെ തന്നെയാണ് സിനിമ റിലീസിംഗിലേക്ക് എത്തുന്നത്. ചില സിനിമകൾക്കു സസ്പെൻസ് പൊളിഞ്ഞാലും കുഴപ്പമൊന്നുമില്ല. ചില സിനിമകൾക്ക് അത് അങ്ങനെയല്ല. മണിരത്നം സിനിമകളിൽ സിനിമ വന്നു കണ്ടു കഴിഞ്ഞാൽ മാത്രമേ ഇങ്ങനെയൊക്കെയായിരുന്നു കഥ എന്നു മനസിലാവുകയുള്ളൂ. കഥ അറിയാത്തതു കൊണ്ടാണ് നമ്മൾ അത്തരം സിനിമകൾക്കു വെയ്റ്റ് ചെയ്തു നിൽക്കുന്നത്.
ലൂസിഫർ ചിത്രീകരണ അനുഭവങ്ങളിലൂടെ.....?
മൂന്നാർ, തിരുവനന്തപുരം, എറണാകുളം... തുടങ്ങി കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള ധാരാളം ലൊക്കേഷനുകളിലും റഷ്യയിലും ഞങ്ങൾ ഷൂട്ട് ചെയ്തു. തിരുവനന്തപുരത്തു കുറേയധികം സീനുകൾ ഷൂട്ട് ചെയ്തു. കുറേക്കാലത്തിനു ശേഷമാണ് കനകക്കുന്നു കൊട്ടാരം സിനിമയിൽ കാണാൻ പോകുന്നത്. അതു വളരെ ഭംഗിയായി ചിത്രീകരിക്കാനായി എന്നതു നല്ല കാര്യമാണ്. വളരെ മുൻപ് ഷാജി കൈലാസ് ഉൾപ്പെടെ ചിലരുടെ രാഷ്ട്രീയ സിനിമകളിലാണ് നമ്മൾ കനകക്കുന്നു കൊട്ടാരം കണ്ടിട്ടുള്ളത്.
ഈ സിനിമ അനമോർഫിക് ലെൻസ് ഉപയോഗിക്കുന്ന അനമോർഫിക് ഫോർമാറ്റിലാണു ഷൂട്ട് ചെയ്തിരിക്കുന്നത്. അതിനാൽ കുറച്ചുകൂടി വൈഡർ റേഞ്ചിൽ ചില കാര്യങ്ങൾ നമുക്കു കാണാനാവും.
ഈ സിനിമയുടെ ഒരു പശ്ചാത്തലം രാഷ്‌ട്രീയമാണ്. രാഷ്‌ട്രീയ പശ്ചാത്തലം ചിത്രീകരിക്കാൻ കുറേയധികം വെളുപ്പാണ് വേണ്ടിയിരുന്നത്. ഉപയോഗിക്കുന്ന വണ്ടികളും വസ്ത്രങ്ങളുമെല്ലാം വെളുപ്പാണ്. വെള്ളയിൽ പ്രതിഫലിച്ചു വരുന്ന ലൈറ്റിന്‍റെ ഇന്‍റൻസിറ്റി നിയന്ത്രിക്കുകയെന്നതാണ് ഡിജിറ്റൽ സിനിമാറ്റോഗ്രഫിയിൽ സിനിമ ചെയ്യുന്നവർ നേരിടുന്ന പ്രധാന പ്രശ്നം. അതായിരുന്നു ഈ സിനിമയിൽ ഞാൻ നേരിട്ട പ്രധാന ചലഞ്ച്. വെള്ളക്കടൽ ഷൂട്ട് ചെയ്യുക എന്നതായിരുന്നു ചലഞ്ച്.
എഴുത്തുകാരന് കടലു പോലെ വെളുപ്പ് എന്ന് എഴുതിവച്ചാൽ മതി! പക്ഷേ, അതു ഡിജിറ്റലിലാണു നമ്മൾ ഷൂട്ട് ചെയ്യുന്നത്. അതിനനുസരിച്ച് ഇപ്പുറത്ത് സ്കിൻ ടോണും കളറുകളും മറ്റു കാര്യങ്ങളുമൊക്കെ മാച്ച് ചെയ്യണം. അത്തരത്തിൽ കുറേ ടെക്നിക്കൽ റിസ്ക്കുള്ള ഒരു സിനിമയായിരുന്നു ഇത്. ആ ചലഞ്ച് വിജയകരമായി കടന്നുവെന്നതിൽ സന്തോഷമുണ്ട്. കഴിഞ്ഞ ദിവസം എല്ലാ വർക്കും തീർത്ത് ഫൈനൽ സിനിമ എല്ലാവരും കൂടിയിരുന്ന് കണ്ടു. സിനിമയുടെ അപ്‌ലോഡിംഗും കഴിഞ്ഞു. എല്ലാവരും ഹാപ്പിയാണ്. അതിന്‍റെയൊരു സന്തോഷം എനിക്ക് ഇന്നുണ്ട്.
ദൃശ്യം, 1971 എന്നിവയ്ക്കുശേഷം വീണ്ടും മോഹൻലാലിനൊപ്പം...?
ഞാൻ സിനിമാജീവിതം ആഗ്രഹിച്ചതു തന്നെ ലാലേട്ടന്‍റെ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ കണ്ടതിനുശേഷമാണ്. അങ്ങനെയൊരു സിനിമ അല്ലെങ്കിൽ ആ മുഖം എന്തോ ഒരു വിസ്മയം സംഭവിക്കുന്ന തരത്തിൽ അന്ന് എന്‍റെ മനസിൽ ആഴത്തിലിറങ്ങിയതുകൊണ്ടാണല്ലോ അദ്ദേഹത്തെപ്പോലെ എനിക്കും സിനിമയിൽ വരണമെന്നു തോന്നിയത്. അന്ന് അങ്ങനെ സംഭവിച്ചു. അതിനുശേഷം എന്‍റെ മനസു നിറയെ സിനിമയുണ്ടായിരുന്നു. ഡിഗ്രിയൊക്കെ കഴിഞ്ഞപ്പോൾ അതിന്‍റെ ആക്കം കൂടിയിട്ടാണ് സിനിമയിലേക്കു വന്നതുതന്നെ.
സിനിമയെക്കുറിച്ച് ആലോചിക്കാനും ചിന്തിക്കാനും സ്വപ്നം കാണാനും തുടങ്ങിയതു മുതൽ എന്‍റെ മനസിൽ ലാലേട്ടനുണ്ട്. അദ്ദേഹത്തെ മുന്നിൽ കിട്ടി വർക്ക് ചെയ്യുക എന്നുള്ളത് കേരളത്തിലെ എല്ലാ സിനിമാറ്റോഗ്രഫേഴ്സിന്‍റെയും സ്വപ്നമാണ്. എനിക്കതു സാധ്യമായി എന്നുള്ളത് എനിക്കു കിട്ടിയ വളരെ വലിയ ഭാഗ്യം. ഓരോ സിനിമ കഴിയുംതോറും ഞങ്ങളുടെ ബന്ധം കൂടുതൽ ദൃഢമായി വരുന്നുണ്ട്. ഞാനും ലാൽ സാറും തമ്മിൽ നല്ല ഒരു അടുപ്പം ഉണ്ടെന്നതു തീർച്ചയാണ്. എനിക്ക് അദ്ദേഹത്തെ വച്ച് ഒരു സിനിമ ചെയ്യണമെന്നും ആഗ്രഹമുണ്ട്.
ടെക്നിക്കൽ കാര്യങ്ങൾ അറിയാനും അതിൽ ഇടപെടാനുമൊക്കെ മോഹൻലാൽ ശ്രമിക്കാറുണ്ടോ...?
ലാലേട്ടൻ എല്ലാത്തിലും ഇടപെടും. പക്ഷേ, നമുക്കു മനസിലാവുകയേയില്ല അദ്ദേഹം ഇടപെടുകയാണെന്ന്. ഏറെ രസമുള്ള ഒരു കമ്യൂണിക്കേഷനാണ് അദ്ദേഹത്തിന്‍റേത്. കാമറാമാനുമായി നേരിട്ടു ഡിസ്കഷൻ നടത്തുക എന്ന രീതിയിലല്ല അത്. ഉത്സവം കാണാനൊക്കെ നിൽക്കുന്പോൾ നമുക്കും ഒരാവേശം വരുമല്ലോ. അദ്ദേഹം ഒരാവേശത്തിന്‍റെ ആളാണ്. വെറുതേ നിൽക്കുന്നതു കണ്ടാൽ "കമോണ്‍, വരൂ നമുക്കു ഷൂട്ട് ചെയ്യാം’ എന്ന് അദ്ദേഹം നമ്മളോടു പറയും.
ഒരു ഷോട്ട് കഴിഞ്ഞാൽ അടുത്ത ഷോട്ടിനായി അധികം സമയമെടുക്കാൻ അദ്ദേഹം തന്നെ സമ്മതിക്കില്ല. ‘ഞാൻ റെഡി. റെഡി. റെഡിയാണേ..എപ്പോൾ വേണമെങ്കിലും വിളിച്ചാൽ മതി’ എന്നൊക്കെ പറഞ്ഞ് ഏറെ രസകരമായ രീതിയിൽ കളിയും ചിരിയുമൊക്കെയായിട്ടാണ് അദ്ദേഹം എപ്പോഴും ലൊക്കേഷൻ കൊണ്ടുപോകുന്നത്.
അദ്ദേഹത്തിന്‍റെ പോസിറ്റീവ് എനർജി സൈഡ് എന്നത് ലൊക്കേഷനിൽ എല്ലാവർക്കും ആവേശം കിട്ടുന്ന തരത്തിലുള്ളതാണ്. ആ ആവേശം അദ്ദേഹം വന്നിരിക്കുന്ന എല്ലാ ഷോട്ടിലും ഫ്രെയിമിലും അല്ലെങ്കിൽ അദ്ദേഹത്തിന്‍റെ സാന്നിധ്യമുള്ള എല്ലാ ദിവസങ്ങളിലും കിട്ടുന്നതാണ്. അദ്ദേഹത്തിന്‍റെ സിനിമകൾ കൂടുതൽ വർക്ക് ആകുന്നതിനു കാരണം എല്ലാവരും ആ എനർജി ധാരയിലാണു വർക്ക് ചെയ്യുന്നത് എന്നതു കൊണ്ടാവാം.
എല്ലാവരെയും അദ്ദേഹം കെയർ ചെയ്യും. ഫൈറ്റ് സീനിൽ വർക്ക് ചെയ്യുന്പോൾ ആർട്ടിസ്റ്റിനു വേണമെങ്കിൽ ഫൈറ്റേഴ്സിനെ ഒന്നു ചവിട്ടാം, തള്ളാം. പക്ഷേ, ഫൈറ്റേഴ്സിന്‍റെ മേൽ തന്‍റെ ചവിട്ടോ തള്ളോ കൊണ്ടുകഴിയുന്ന നിമിഷം ലാലേട്ടൻ അതിനു സോറി പറഞ്ഞിരിക്കും. അങ്ങനെയൊരു പ്രകൃതമൊക്കെയുണ്ട് അദ്ദേഹത്തിന്. അദ്ദേഹത്തെക്കുറിച്ചു പറയാനുള്ളത് ഈ ഒരു ഇന്‍റർവ്യൂവിൽ ഒതുക്കാനാവില്ല.
മുരളിഗോപിയുടെ സ്ക്രിപ്റ്റിൽ വർക്ക് ചെയ്യുന്പോൾ...?
മുരളിഗോപിയുടെ സ്ക്രിപ്റ്റുകളും സിനിമകളും ജനങ്ങൾക്കു നന്നായി അറിയുന്നതാണ്. അതിൽ ചിലതു വളരെ നന്നായി ഓടിയിട്ടുണ്ട്, ചിലതു പരാജയപ്പെട്ടിട്ടുണ്ട്; എല്ലാ ഭാഗത്തും സംഭവിക്കുന്നതുപോലെ തന്നെ. നമുക്കു മനസിലാകാത്ത എന്തോ വലിയ സംഗതിയാണു ചെയ്യുന്നതെന്ന് മുരളിയുടെ സ്ക്രിപ്റ്റുകളെക്കുറിച്ചു മറ്റു പലരും പറഞ്ഞു കേട്ടിട്ടുണ്ട്. മുരളിയുടെ എല്ലാ സിനിമകളും എല്ലാവർക്കും മനസിലാകുന്ന തരത്തിലുള്ളതുതന്നെയാണ് എന്നുള്ളതാണു സത്യം.
കുറച്ചു വലുതായിട്ടാണു മുരളി ചിന്തിക്കുന്നത്. വലുതായിട്ടു മാത്രമെന്നല്ല മുരളി എല്ലാത്തരത്തിലും ചിന്തിക്കാറുണ്ടെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. ചരിത്രമായാലും പുരാണമായാലും മുരളിക്ക് ഒരുപോലെ വഴങ്ങും എന്നുള്ളതാണ് അദ്ദേഹവുമായി ഞാൻ സംസാരിച്ചതിൽ നിന്ന് എനിക്കു മനസിലായിട്ടുള്ളത്. മുരളിക്ക് എല്ലാ കാര്യത്തെക്കുറിച്ചും കൃത്യമായി സംസാരിക്കാനറിയാം. എല്ലാ തരത്തിലും അതിലൊരു സിനിമയുണ്ടെന്നു കാണാനറിയാം, പറയാനറിയാം, എഴുതാനറിയാം.
ലൂസിഫർ ഒരു മാസ് മസാല പടം മാത്രമല്ല. ഇപ്പോഴത്തെ പൊളിറ്റിക്സിലെ ഒരു കാര്യം വളരെ കൃത്യമായി പറയുന്നുണ്ട്. ഇപ്പോഴത്തെ കേരളത്തിന്‍റെ ഒരവസ്ഥ പറയുന്നുണ്ട്. രാജ്യാന്തരതലത്തിൽ നടക്കുന്ന ചില കാര്യങ്ങൾ ഇതിൽ പരാമർശിച്ചുപോകുന്നുണ്ട്. ഇതിൽ ഇന്ത്യൻ പൊളിറ്റിക്സുണ്ട്, കേരള പൊളിറ്റിക്സുണ്ട്. വാസ്തവത്തിൽ ഇതിൽ വേൾഡ് പൊളിറ്റിക്സുമുണ്ട്; പറയാതെ പറയുന്ന തരത്തിൽ. അങ്ങനെ ഒരുപാടു ലെയേഴ്സുള്ള ഒരു സിനിമയാണു ലൂസിഫർ.
ഇന്ത്യയുടെ, കേരളത്തിന്‍റെ രാഷ്ട്രീയം - അതിന്‍റെ എല്ലാത്തരം ഘടകങ്ങളും ലൂസിഫർ പറയുന്നുണ്ട്. എല്ലാ നന്മകളുമുണ്ട്, എല്ലാ തിന്മകളുമുണ്ട്. അത്തരം കാര്യങ്ങളെല്ലാം ചർച്ച ചെയ്തു പോകുന്നതാണ് സ്ക്രിപ്റ്റ്. ഇത്രയും ലെയേഴ്സുള്ള ഒരു സിനിമ മുരളിക്കല്ലാതെ വേറെയാർക്കും ആലോചിക്കാനോ എഴുതാനോ പറ്റില്ലെന്ന് എനിക്കു തോന്നുന്നു.
എല്ലാ ഉത്സവങ്ങൾക്കും പിന്നിൽ നന്മയും തിന്മയും തമ്മിലുള്ള ഒരു യുദ്ധം പരാമർശിക്കുന്നുണ്ടാവും. സിനിമകളിലും തിന്മയും നന്മയും തമ്മിലുള്ള യുദ്ധമാണു പരാമർശിക്കപ്പെട്ടിട്ടുള്ളത്. ‘ യുദ്ധം നന്മയും തിന്മയും തമ്മിലല്ല, തിന്മയും തിന്മയും തമ്മിൽ’ എന്ന് മോഹൻലാലിന്‍റെ കഥാപാത്രം സ്റ്റീഫൻ നെടുന്പള്ളിയുടെ ഡയലോഗ്. ഇന്ന് പൂർണമായ നന്മ എവിടെയുമില്ല എന്ന അർഥത്തിലാണോ ആ ഡയലോഗ്? തിന്മയും തിന്മയും തമ്മിലുള്ള യുദ്ധം - അതാണോ ഈ സിനിമയുടെ ത്രെഡ്.?
നന്മയും തിന്മയും എന്നു പറയുന്നതിലുള്ള അർഥക്കുറവു തന്നെയാണ് ഇതിന്‍റെ ഗുണം. വലിയ തിന്മയും ചെറിയ തിന്മയും തമ്മിലാണ് ഇവിടെ യുദ്ധം. അത് ഈ സിനിമയുടെ പ്രധാനപ്പെട്ട ത്രെഡ് തന്നെയാണ്. ഏതൊക്കെ പശ്ചാത്തലം പറഞ്ഞാലും ഈ സിനിമയിൽ കൃത്യമായ ഒരു ഫാമിലി ഡ്രാമ പറഞ്ഞുപോകുന്നുണ്ട്. ഈ സിനിമയുടെ സ്ക്രിപ്റ്റിംഗിൽ മുരളിയുടെ ഒരു പ്രത്യേക കഴിവ് എന്ന് എനിക്കു തോന്നിയത് അതാണ്.
നമ്മൾ പറയുന്നതു ഫാമിലി ഡ്രാമയാണ്. പക്ഷേ, ഇന്ത്യൻ രാഷ്‌ട്രീയത്തിന്‍റെ അല്ലെങ്കിൽ, കേരള രാഷ്‌ട്രീയത്തിന്‍റെ പശ്ചാത്തലത്തിലാണ് ഇതെല്ലാം നടക്കുന്നത്. ഇന്ത്യൻ രാഷ്‌ട്രീയം എന്നാൽ ഇന്ത്യയിലെ കോണ്‍ഗ്രസ് രാഷ്‌ട്രീയമെന്നോ ബിജെപി രാഷ്‌ട്രീയമെന്നോ അല്ല; ഇന്ത്യയിൽ നടക്കുന്ന രാഷ്‌ട്രീയ ധാരണകൾ എന്നാണ് ഉദ്ദേശിക്കുന്നത്.
കോണ്‍ഗ്രസ് രാഷ്‌ട്രീയമാണോ ലൂസിഫർ പരാമർശിക്കുന്നത്. ട്രെയിലർ ദൃശ്യങ്ങളിലെ കൊടിനിറങ്ങൾ അത്തരം സൂചനകൾ നല്കുന്നതായി തോന്നുന്നു..?
ഒരിക്കലും അതല്ല. അങ്ങനെയൊരു സംഭവം പറയുന്നില്ല. അത് ഏതു പാർട്ടിയാണെന്നു നിങ്ങൾക്കു തീരുമാനിക്കാം. കാണുന്നവരുടെ സൗകര്യം പോലെ തീരുമാനിച്ചോളൂ. നമ്മുടെ രാഷ്‌ട്രീയ ധാരണകളെ ചുറ്റിപ്പറ്റിയാണു കഥയുടെ പശ്ചാത്തലം. അതിനുള്ളിൽ ഏറ്റവും കൂടുതലുള്ളതു ഫാമിലി ഡ്രാമയാണ്. തീവ്രമായ ഇമോഷനുകളുണ്ട്. എല്ലാത്തരം ഇമോഷനുകളിലൂടെയും കടന്നുപോകുന്നുണ്ട്. നമ്മുടെ കാലത്തിന്‍റെ ഇപ്പോഴത്തെ പോക്ക് അതിലൂടെ വളരെ കൃത്യമായി മനസിലാക്കാൻ പറ്റുന്നുണ്ട്. ഇതിൽ എല്ലാമുണ്ട്. എല്ലാ ലെയേഴ്സുമുണ്ട്.
ലോക്സഭാ ഇലക്‌ഷന്‍റെ നടുവിലേക്കാണ് ‘ലൂസിഫർ’ വന്നിറങ്ങുന്നത്....?
അത് അവിചാരിതമായി വന്നതാണ്. രണ്ടു വർഷമായി മുരളിയും പൃഥ്വിയും തമ്മിൽ ഈ സിനിമയെക്കുറിച്ചു സംസാരിക്കുന്നു. അപ്പോൾ നാലു വർഷം മുന്പെങ്കിലും ആലോചന തുടങ്ങിയിരിക്കണം. ഇപ്പോഴത്തെ രാഷ്‌ട്രീയ സംഭവങ്ങൾ എങ്ങനെയൊക്കെയാണെന്നു നാലു വർഷം മുന്പ് അറിയില്ലല്ലോ. അങ്ങനെ ആലോചിക്കാൻ പറ്റില്ലല്ലോ.
രാഷ്‌ട്രീയം പശ്ചാത്തലമായതുകൊണ്ടുതന്നെ ‘ലൂസിഫർ’ തിയറ്ററുകളിലെത്തുന്പോൾ വിവാദസാധ്യത എത്രത്തോളമാണ്...?
വിവാദം ഉണ്ടാക്കേണ്ടവർക്ക് ഏതിലാണ് ഉണ്ടാക്കാൻ പറ്റാത്തത്? വിവാദമാകേണ്ട കാര്യമുണ്ടോ ഒരു സിനിമയ്ക്ക്‍? ഒരു കാര്യം ഉറപ്പാണ് - ഒരു വിവാദമുണ്ടാക്കാൻ ഇതിനകത്ത് ആരും ശ്രമിച്ചിട്ടില്ല; ഇതിന്‍റെ എഴുത്തുകാരനായാലും സംവിധായകനായാലും നടനായാലും. ചിലതെന്തെങ്കിലും കണ്ടിട്ട് ആർക്കെങ്കിലും അതു വിവാദമാക്കണം എന്നു തോന്നിയാൽ അവർ അതു ചെയ്തോട്ടെ. നമുക്ക് അതിൽ പരാതിയില്ല.
ഇയാൾ അയാളെപ്പോലെയാണല്ലോ, ഇത് ആ സംഭവം പോലെയുണ്ടല്ലോ എന്നൊക്കെ പ്രേക്ഷകനു തോന്നിയാൽ...?
ഒരു കാര്യം ഒരാൾക്കു തോന്നുന്നതിന് അയാൾക്ക് അങ്ങനെ തോന്നരുതെന്നൊന്നും നമുക്കു പറയാൻ പറ്റില്ലല്ലോ.
‘ഹിന്ദുക്കൾക്ക് ഇവൻ മഹിരാവണൻ, ഇസ്ളാമിൽ ഇവനെ ഇബിലീസ് എന്നു പറയും. ക്രിസ്ത്യാനികൾക്കിടയിൽ ഇവന് ഒരു പേരേയുള്ളൂ - ലൂസിഫർ....ട്രെയിലറിൽ വന്ന ഒരു മാസ് ഡയലോഗ്. ഈ ഡയലോഗിലുള്ളതു സ്റ്റീഫൻ നെടുന്പള്ളി എന്ന കഥാപാത്രത്തിന്‍റെ സ്വഭാവത്തിന്‍റെ സൂചനകളാണോ...?
ഇതു പറയുന്നതു വേറെ ഒരാളുടെ പേഴ്സ്പക്ടീവിലാണ്. ഞാൻ ഒരാളെക്കുറിച്ച് എങ്ങനെ കാണുന്നു എന്നുള്ളതാണ് എനിക്കു പറയാൻ പറ്റുന്നത്. അയാൾ എങ്ങനെയുണ്ട് എന്നുള്ളതിലുപരി ഞാൻ അയാളെക്കുറിച്ച് എങ്ങനെ കാണുന്നു എന്നുള്ളതാണല്ലോ എനിക്കു പറയാനാകുന്നത്. അതൊക്കെ ഒരാളുടെ പേഴ്സ്പക്റ്റീവാണ്.
ഈ പറഞ്ഞതുപോലെയൊക്കെ ഈ സിനിമ കാണുന്ന പ്രേക്ഷകർക്കു തോന്നുന്നുവെങ്കിൽ അത് ആ പറഞ്ഞ ആൾ സത്യസന്ധനായതുകൊണ്ടാണ്. അതു നമ്മൾ തന്നെ തീരുമാനിക്കുക. കാണുന്നവരിലൂടെ അത് ഏതു തരത്തിലും തീരുമാനിക്കപ്പെടാം. എഴുത്തുകാരന്‍റെയും സംവിധായകന്‍റെയും ധാരണയ്ക്കനുസരിച്ചാണു പ്രേക്ഷകന്‍റെ ധാരണ വരുന്നതെങ്കിൽ ഈ സിനിമ ഉറപ്പായും വൻ വിജയമായിരിക്കും.
ടീസറിൽ ടോവിനോയുടെ രൂപപ്രകൃതികൾ ഇന്ത്യൻ രാഷ്‌ട്രീയത്തിലെ ചില മുഖങ്ങളിലേക്ക് അതു താനല്ലയോ ഇത് എന്നു തോന്നിപ്പിക്കുന്നുണ്ട്....പ്രത്യേകിച്ചും രാഹുലുമായി രൂപസാദൃശ്യമെന്ന് ആർക്കെങ്കിലും തോന്നിയാൽ...?
അതു വെറൊരാളുടെ പ്രതിബിംബമല്ല. അതും ഇപ്പോൾ വെളിപ്പെടുത്തേണ്ടതല്ല. കണ്ടറിയേണ്ടതാണ്. രാഹുൽ ഇപ്പോഴല്ലേ പത്രസമ്മേളനമൊക്കെ നടത്തിയിട്ടുള്ളൂ. ഇവർ ഈ സിനിമ ആലോചിക്കുന്ന കാലത്ത് രാഹുൽ പത്രസമ്മേളനമൊന്നും നടത്തിയിട്ടുണ്ടായിരുന്നില്ല. ചില സംഗതികൾ സ്വാഭാവികമായി ചിലപ്പോൾ സംഭവിച്ചേക്കാം, ചിലത് അങ്ങനെ സംഭവിക്കണമെന്നുമില്ല.
ഇവിടെ അതൊന്നുമല്ല എന്നും ഞാൻ പറയില്ല. അത് അങ്ങനെയാണ് എന്നു നിങ്ങൾക്കു തോന്നുന്നുണ്ടെങ്കിൽ അങ്ങനെ ആലോചിച്ചോളൂ. അതുകൊണ്ടാണ് ഈ സിനിമയിൽ പല ലെയേഴ്സുണ്ടെന്നു മുന്പു പറഞ്ഞത്. ഒരാളായിട്ടാണ് ആലോചിക്കുന്നതെങ്കിൽ അങ്ങനെ ആലോചിക്കാനും നിങ്ങൾക്കു സ്വാതന്ത്ര്യമുണ്ട്. ഉറപ്പായും ആലോചിക്കാം.
പുതിയ തലമുറ നടന്മാരിൽ മുൻനിരയിലാണു ടോവിനോയുടെ സ്ഥാനം. ടോവിനോയുമായുള്ള അനുഭവങ്ങൾ....?
ടോവിനോയുമായുള്ളതു സെവൻത് ഡേ മുതൽ തുടങ്ങിയ സൗഹൃദമാണ്. അന്നു ടോവി നമ്മുടെ കുഞ്ഞനിയനെപ്പോലെ; ഇന്നും അങ്ങനെതന്നെ. വളരെ നല്ല സുഹൃത്തുമാണ്. ഒരുപാടു സ്വപ്നങ്ങളും പ്രതീക്ഷകളും ഏറെ ദൃഢനിശ്ചയവുമൊക്കെയുള്ള വ്യക്തിയാണു ടോവി. എപ്പോൾ സംസാരിച്ചാലും ടോവി അങ്ങനെയാണ്. ഞാൻ ഏറെ ഡെസ്പാണു ചേട്ടാ എന്നു ടോവി പറഞ്ഞുകേട്ടിട്ടേയില്ല. ഞാൻ അതിനു വേണ്ടി ട്രൈ ചെയ്യും ചേട്ടാ എന്നേ പറഞ്ഞേ കേട്ടിട്ടുള്ളൂ.
ആ ഒരു പോസിറ്റീവ് സൈഡ് ടോവിക്ക് ഏറെയുണ്ട്. അത് അവനെ ഒരുപാടു മുകളിലേക്കു കൊണ്ടുപോകുമെന്നുള്ളതാണ് എന്‍റെ വിശ്വാസം. ജിതിൻ രാംദാസ് എന്നാണു കഥാപാത്രത്തിന്‍റെ പേര്. ഏറെ പവർഫുൾ ആയ ഒരു കഥാപാത്രമാണ്. പൊളിറ്റീഷനാണോ എന്നുള്ളതു നിങ്ങൾ പടം കണ്ടിട്ടു തീരുമാനിക്കുക.
മലയാളിപ്രേക്ഷകർക്കു പുതുമയുള്ള കാസ്റ്റിംഗ് ആണല്ലോ വിവേക് ഒബ്റോയ്....?
ആ വേഷത്തിനു വിവേക് ഒബ്റോയിക്കു പകരം ആലോചിക്കാൻ മറ്റൊരാൾ ഇല്ലെന്നു തന്നെ പറയാം. അത്ര മനോഹരമായി പെർഫോം ചെയ്തിട്ടുണ്ട് അദ്ദേഹം. ഏറെ ആത്മാർപ്പണമുള്ള ആക്ടറാണ്. സെറ്റിലെത്തിയാൽ മലയാളം വാക്കുകളുടെ ഉച്ചാരണം പലരോടും ചോദിച്ച് എഴുതിക്കൊണ്ടുപോയി പഠിച്ച് അതു വളരെ പെർഫക്ടാക്കാൻ എല്ലാ ശ്രമവും അദ്ദേഹത്തിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു.
വളരെ നല്ലൊരു മനുഷ്യനാണ് അദ്ദേഹം. താൻ വിവേക് ഒബ്റോയ് ആണെന്നോ മഹാരാജ കുടുംബ പാരന്പര്യമുള്ള ഒരു വ്യക്തിയാണെന്നോ ഹിന്ദിയിലെ വലിയ ഒരു ആർട്ടിസ്റ്റാണെന്നോ ഉള്ള ഒരു ധാരണയുമില്ലാതെ എല്ലാവരോടും വളരെ കൂളായി വളരെ താഴ്മയായി ഇടപെടുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിനുള്ളത്. വൈഫിനെയും മകനെയുമൊക്കെ സെറ്റിൽ കൊണ്ടുവന്നു പരിചയപ്പെടുത്തുകയും എന്‍റെ വൈഫും മകളുമൊക്കെ സെറ്റിൽ വരുന്പോൾ വളരെ കാര്യമായി ഇടപെടുകയുമൊക്കെ ചെയ്യുന്ന വളരെ സൗഹാർദ്ദപരമായ സമീപനമുള്ള വ്യക്തിയാണ് വിവേക്.
മലയാളം ഡയലോഗുകളൊക്കെ വാക്കുകളുടെ അർഥം സഹിതം പഠിപ്പിച്ചതു രാജു എന്ന ഡയറക്ടറാണ്. രാജു ആക്ടർ കൂടി ആയതിനാൽ പറഞ്ഞു മനസിലാക്കുന്പോൾത്തന്നെ കുറച്ച് ആക്ടിംഗ് ഒക്കെ വരുമായിരിക്കും. അങ്ങനെയും കുറച്ചു കൂടുതൽ കമ്യൂണിക്കേഷൻ നടക്കുമായിരിക്കുമല്ലോ.
മഞ്ജുവാര്യരുടെ അഭിനയജീവിതത്തിലെ ഏറ്റവും കരുത്തുറ്റ കഥാപാത്രമാണോ ലൂസിഫറിലെ പ്രിയദർശിനി ..?
ഏറെ പവർഫുളായ കാരക്ടറാണ് മഞ്ജുവിന്‍റേത്. പ്രിയദർശിനി എന്നാണു കഥാപാത്രത്തിന്‍റെ പേര്. മഞ്ജുവിനു കിട്ടിയതിൽ ഏറ്റവും കരുത്തുറ്റ കഥാപാത്രമെന്നു ഞാൻ പറയില്ല. കാരണം, ഇതിലും കരുത്തുറ്റ കഥാപാത്രങ്ങൾ മഞ്ജു ചെയ്തിട്ടുണ്ട്. പക്ഷേ, മഞ്ജു വളരെ നന്നായി പെർഫോം ചെയ്തിട്ടുണ്ട്. അതു കാണാൻ എനിക്കു വളരെ കൗതുകമായിരുന്നു.
ലൊക്കേഷനിലായാലും പോസ്റ്റ് പൊഡക്ഷൻ സമയത്താണെങ്കിലും ഡബ്ബിംഗിനു മുന്നേയുള്ള വേർഷൻ ആണെങ്കിലും ഡബ്ബിംഗിനു ശേഷമുള്ള വേർഷൻ ആണെങ്കിലും മഞ്ജുവിന്‍റെ പെർഫോമൻസ് കാണുന്നതു കൗതുകമുള്ള കാര്യമാണ്. മഞ്ജു അസാധ്യമായി പെർഫോം ചെയ്തിട്ടുണ്ട്. മഞ്ജുവെന്നല്ല, ഈ സിനിമയിൽ ഒരു ഫ്രെയിമിൽ ഒരു ഡയലോഗ് പറയുന്ന ആൾ പോലും ഉഗ്രനായി പെർഫോം ചെയ്തിട്ടുണ്ട്. ആർട്ടിസ്റ്റ് കാസ്റ്റിംഗിൽ വലിയ ഒരു പ്ലസ് പോയന്‍റ് ഈ സിനിമയിൽ സംഭവിച്ചിട്ടുണ്ട്.
ഇന്ദ്രജിത്തിന്‍റെ കഥാപാത്രത്തിന് എത്രത്തോളം പ്രാധാന്യമുണ്ട്...?
ഇന്ദ്രൻ വളരെ കുറച്ചു ദിവസങ്ങളേ ഉണ്ടായിരുന്നുള്ളൂ ഇതിന്‍റെ സെറ്റിൽ. പക്ഷേ, ആദ്യം മുതൽ അവസാനം വരെ നിറഞ്ഞുനിൽക്കുന്ന ഒരു കഥാപാത്രമാണ് ഇന്ദ്രന്‍റേത്. ഇന്ദ്രൻ ഇതുവരെ ചെയ്തിട്ടില്ല ഇങ്ങനെയൊരു വേഷം. പോസ്റ്റ് പ്രൊഡക്‌ഷന്‍റെ വിവിധ ഘട്ടങ്ങളിൽ സിനിമ കണ്ടപ്പോൾ ഇന്ദ്രന്‍റെ കഥാപാത്രം ഒരോ ദിവസവും വളർന്നുകൊണ്ടിരിക്കുന്നതായി തോന്നിയിട്ടുണ്ട്. വളരെ മനോഹരമായി ഇന്ദ്രൻ അതു പെർഫോം ചെയ്തിട്ടുണ്ട്. ഏറെ പ്രത്യേകതകളുള്ള കഥാപാത്രമാണത്. ജേണലിസ്റ്റാണ് ഇന്ദ്രന്‍റെ കഥാപാത്രം. ഒരുപാടു ഷേഡൊന്നുമില്ലെങ്കിലും വളരെ സത്യസന്ധമായ ഒരു കഥാപാത്രമാണത്.
ലൂസിഫറിന്‍റെ അണിയറയിൽ പ്രവർത്തിച്ചവരുടെ സപ്പോർട്ട് എത്രത്തോളം....?
ഒപ്പം, കുഞ്ഞാലിമരയ്ക്കാർ സിനിമകളിൽ വർക്ക് ചെയ്തിട്ടുള്ള സുജിത്താണ് ഇതിൽ വസ്ത്രാലങ്കാരം നിർവഹിച്ചത്. എനിക്ക് ഏറ്റവും പ്രശ്നമുള്ളതു വെളുപ്പാണ്. ഏതുതരം വെളുപ്പ് ഉപയോഗിച്ചാലാണ് അതു പ്രൊജക്റ്റ് ചെയ്തു ഡിജിറ്റൽ ഫോട്ടോഗ്രഫിക്ക് ആവശ്യമായ തരത്തിലുള്ള വൈറ്റ് ആവുക എന്നതിനെക്കുറിച്ചു സുജിത്തിനു കൃത്യമായ ധാരണയുണ്ടായിരുന്നു. ഞങ്ങൾ അതിനെപ്പറ്റി ഏറെ ചർച്ചകൾ നടത്തിയിട്ടുണ്ട്. പല സ്ഥലങ്ങളിൽ നിന്നും പല സാധനങ്ങളും എടുത്തുകാണിച്ചിട്ടാണ് ആ രീതിയിൽ ചെയ്യാൻ നിർദേശിച്ചിട്ടുണ്ട്.
ഒരു ഡ്രസ് തയ്ച്ചു കഴിയുന്പോൾ അദ്ദേഹത്തിനു തന്നെ അത് ഇഷ്ടപ്പെടാതെ ഇങ്ങനെ ചെയ്തോട്ടെ എന്നു ചോദിക്കുന്ന തരത്തിൽ വർക്ക്മാൻഷിപ്പുള്ള ആളാണു സുജിത്. കലാസംവിധാനം നിർവഹിച്ചതു മണി എന്നു ഞങ്ങൾ വിളിക്കുന്ന മോഹൻദാസ്. ലൊക്കേഷനിൽ അദ്ദേഹമില്ലെങ്കിൽ പല കാര്യങ്ങളും ഈ സമയത്തിനുള്ളിൽ നമുക്കു ചെയ്തുതീർക്കാനാവില്ലായിരുന്നു. അത്രമേൽ സപ്പോർട്ടിംഗ് ആയിരുന്നു അദ്ദേഹം.
ആദം ജോണിലാണു രാജു മോഹൻദാസിനെ പരിചയപ്പെട്ടതെന്നു തോന്നുന്നു. രാജുവാണ് മണിയെ നിർദേശിച്ചത്. മണിയുടെ വർക്കുകൾ അറിഞ്ഞപ്പോൾ പകരം വയ്ക്കാനില്ലാത്ത വ്യക്തിയാണെന്നു ബോധ്യമായി. മേക്കപ്പ് നിർവഹിച്ച ശ്രീജിത്ത് ഗുരുവായൂരും ഒരു കോംപ്രമൈസും വരുത്തിയിട്ടില്ല. പാട്ടുകളും ഉഗ്രൻ ബാക്ക് ഗ്രൗണ്ട് സ്കോറും ചെയ്തതു ദീപക് ദേവ്. ഗ്രാഫിക്സ് വർക്കുകൾ ചെയ്തത് ചെന്നൈയിലുള്ള ആക്സൽ മീഡിയ. ചിത്രത്തിന്‍റെ എഡിറ്റിംഗ് നിർവഹിച്ചതു സംജിത് മുഹമ്മദ്. ട്രെയിലർ കട്ട് ചെയ്തതു ഡോണ്‍ മാക്സ്. സിനിമയിലെ എഡിറ്ററല്ലാതെ വേറൊരു കാഴ്ചപ്പാടുള്ള ഒരാൾ ട്രെയിലർ കട്ട് ചെയ്യുക എന്ന രീതിയാണ് ഇവിടെ അവലംബിച്ചിരിക്കുന്നത്. ട്രെയിലറിന് ഇറങ്ങിയപ്പോൾത്തന്നെ മികച്ച അഭിപ്രായം കിട്ടിയിട്ടുണ്ട്.
ഈ ഒരു കാലഘട്ടത്തിൽ പറയേണ്ട കഥയും പ്രമേയവുമാണോ ലൂസിഫറിന്‍റേത്....?
ഈ കഥ ഏതു കാലഘട്ടത്തിലും പറയണം എന്നുള്ളതു തന്നെയാണ് എന്‍റെ വിശ്വാസം. ഇത്തരം കാര്യങ്ങൾ ഇവിടെ കേരളത്തിനകത്തും ഇന്ത്യയിലും സംഭവിച്ചു തുടങ്ങിയിട്ടു കുറച്ചുകാലമായി. കുറച്ചുമുന്നേ പറയേണ്ടതായിരുന്നുവെന്ന് നമുക്കു പറയാം. ഇപ്പോഴൊക്കെ ഉറപ്പായും പറയേണ്ടതു തന്നെയാണ് ഈ സിനിമ. ഒരു സംശയവുമില്ല അക്കാര്യത്തിൽ. എന്തൊക്കെയാണ് അതിൽ ഡീൽ ചെയ്യുന്ന കാര്യങ്ങൾ, എന്തൊക്കെയാണ് അതിൽ പരാമർശിക്കുന്ന കാര്യങ്ങൾ എന്നൊക്കെ ട്രെയിലറിൽ നിന്നറിയാം. സമൂഹത്തിനു നല്ലതു വരുന്ന കാര്യങ്ങൾക്കു നമുക്കു കൂട്ടുനിൽക്കാം. നമുക്കു ചെറിയ തിന്മകളുടെ കൂടെ നിൽക്കാം.
‘ലൂസിഫർ’ ഇന്ത്യൻ ജനാധിപത്യത്തിനു ശക്തിപകരുന്ന ഒരു സിനിമയാകുമോ...?
ഈ സിനിമയുടെ നല്ല വശങ്ങൾ പ്രേക്ഷകർ നല്ലതായി എടുത്താൽ അത് ഇന്ത്യൻ ജനാധിപത്യത്തിന് ഉറപ്പായും ശക്തിപകരാം. ആളുകൾക്ക് അത് ഏതു തരത്തിൽ വേണമെങ്കിലുമെടുക്കാം. ചീത്ത വശങ്ങൾ എടുത്തു ശക്തിപകരുന്നവരുമുണ്ട്! നല്ല വശങ്ങളെടുത്തു ശക്തിപകരുന്നവരുമുണ്ട്. ഓരോരുത്തരും അതിനെ എങ്ങനെ പരിഗണിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും അത്.
Interviewer - ടി.ജി.ബൈജുനാഥ്

No comments:
Post a Comment